Skip to playerSkip to main content
  • 4 weeks ago
പാലക്കാട്: അന്തരിച്ച മുൻ എംഎല്‍എ അച്ചുതന് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. എംഎല്‍എമാരായിരുന്ന കാലഘട്ടത്തിൽ സഹവർത്തിത്വത്തോടെ പ്രവർത്തിച്ച സഹപ്രവർത്തകരായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകരെന്ന നിലയിൽ നിയമസഭയിലെ സൗഹാർദ്ദത്തിന് അപ്പുറത്ത് വ്യക്തിപരമായ അടുപ്പവും സൂക്ഷിച്ചിരുന്നു. വിഡി സതിശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും കെ അച്യുതന്‍റെ ക്ഷേമം അന്വേഷിച്ചിരുന്നു. കെ അച്ചുതന്‍റെ മൃതശരീരത്തിൽ റീത്ത് വച്ച് അനുശോചിച്ച് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. 20 വർഷക്കാലം ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ചെയർമാനായും അത്ര തന്നെ കാലം ചിറ്റൂർ മണ്ഡലത്തെ പ്രതിനിധികരിച്ച് എംഎല്‍എയായ കെ അച്യുതൻ ചിറ്റൂരിന്‍റെ ജനകീയ മുഖമാണ്. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വിട്ടുവീഴ്‌ചയില്ലാത്ത രാഷ്ട്രീയ പ്രവർത്തനം കൊണ്ട് എതിരാളികളെ പ്രതിരോധിച്ചിരുന്ന കെ അച്ചുതന്‍റെ മരണ വാർത്തയറിഞ്ഞ് ആയിരക്കണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. കെപിസിസി പ്രസിഡണ് സണ്ണി ജോസഫ്, മാന്ത്രിമാരായ പിസി വിഷ്‌ണുനാഥ്, അനിൽകുമാർ, എംപിമാരായ ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, മുൻ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരൻ, മറ്റ് എംഎല്‍എമാര്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി. നെഹ്റു ഓഡിറ്റോറിയം, തത്തമംഗലം നഗരസഭ, സഹകരണ ബാങ്ക് ഹാൾ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Category

🗞
News

Recommended